കോരുത്തോട് ഉരുള്‍പൊട്ടല്‍;പശുത്തൊഴുത്തും പശുവും ഉള്‍പ്പെടെ ഒലിച്ചുപോയി.
തിങ്കളാഴ്ച മുതല്‍ പെയ്തിറങ്ങിയ അതിശക്തമായ മഴയില്‍ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍.
കോരുത്തോട് കോസടി ഭാഗത്ത് വനത്തില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കോസടി മണ്ഡപത്തില്‍ കുട്ടിയച്ചന്റെ പശുത്തൊഴുത്ത് ഒലിച്ചു പോയി.പശുക്കള്‍ ഉള്‍പ്പെടെയാണ് ഒലിച്ചുപോയത്.കനത്ത മഴയില്‍ തോടുകളിലും ആറുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു.പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നതോടെ കൂട്ടിക്കല്‍ ചപ്പാത്തും മുണ്ടക്കയം കോസ് വേയും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ്. കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെല്ലാം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
ചിലയിടങ്ങളില്‍ റോഡിന്റെയും വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നു.മണിമലയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മുണ്ടക്കയത്തിന് സമീപത്തുള്ള സ്കൂളുകള്‍ക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് അവധി നല്കി.
ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വൈകുന്നേരം നാലോടെ വീണ്ടും മഴ ശക്തിപ്രാപിച്ചു. രാത്രിയിലും ശക്തമായ മഴയായിരുന്നു ഈ ഭാഗങ്ങളില്‍ ഉണ്ടായത്. അടിയന്തര സാഹചര്യം നേരിടുവാൻ വിവിധ വകുപ്പുകള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.