കോട്ടയം : എൽഡിഎഫ് സർക്കാരിനെയോ സിപിഎം നേതാക്കളെയോ വിമർശിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് കള്ള കേസുകൾ എടുത്ത് വേട്ടയാടുന്നത് സർക്കാരിൻറെ ഭയം മൂലമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആരോപിച്ചു.
ഷാജൻ സ്കറിയ എന്ന മറുനാടൻ മലയാളി പത്രാധിപരെ തീവ്രവാദിയെയും ,കൊടും ക്രിമിനലിനെയും പോലെയും ഓടിച്ചിട്ട് പിടിക്കാൻ കേരള പോലീസ് സേന ഒന്നടക്കം ഇറങ്ങിപുറപ്പെട്ടിരിക്കുന്നതുപോലെസ്വപ്ന സുരേഷ് കൊടുത്ത പരാതിയെക്കുറിച്ചും , വെളിപ്പെടുത്തിയ ആരോപണങ്ങളെക്കുറിച്ചും അന്യോഷണം നടത്താൻ കേരള പോലിസ് ആർജവം കാട്ടണമെന്ന് സജി ആവശ്യപ്പെട്ടു.
ഏതെങ്കിലും മധ്യമപ്രവർത്തകർ ബോധപൂർവ്വം ആരെയെങ്കിലും മോശക്കാരനായി വ്യാജ വാർത്ത കെട്ടിച്ചമച്ചാൽ അതിനെതിരെ അന്വേഷണം നടത്തുന്നതിന് തർക്കമില്ല.
എന്നാൽ ഷാജൻ സ്കറിയാ എംഎൽഎ യെ ജാതിപരമായി അധിക്ഷേപിച്ചു എന്ന് പറഞ്ഞ് കള്ള കേസെടുത്ത് അദ്ദേഹത്തെ പീഡിപ്പിക്കുന്നത് അംഗീകരിക്കാൻ ആവില്ല .
ഷാജൻ സക്കറിയ്ക്ക് എതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
സർക്കാരിൻറെ അഴിമതികൾ തുറന്നുകാട്ടുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വീഡി സതീശനെയും , കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും ഇതേ രീതിയിൽ തന്നെയാണ് സർക്കാർ വേട്ടയാടി കൊണ്ടിരിക്കുന്നു എന്നും സജി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.