മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 51 കുടുംബങ്ങളിലെ 194 പേര് കഴിയുന്നു.
സി.എം.എസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, കീഴ് വായ്പൂര് സെക്കൻഡറി സ്കൂള്‍, മുരണി യു.പി സ്കൂള്‍, കല്ലൂപ്പാറ ഗ്രാമഞ്ചായത്തിലെ തുരുത്തിക്കാട് ഗവ. യു.പി,പുറമറ്റം സെന്റ് ബഹനാൻസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, വെണ്ണിക്കുളം പോളിടെക്നിക്ക്, കോട്ടാങ്ങല്‍ പഞ്ചായത്തിലെ ശബരി ദുര്‍ഗ കോളജ്', ഗവ. എല്‍.വി.എല്‍ പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്ബ് പ്രവര്‍ത്തിക്കുന്നത്.. മല്ലപ്പള്ളിയില്‍ നിന്ന് ആനിക്കാട്ടിലേക്കുള്ള റോഡില്‍ വെള്ളം കയറിയതോടെ രണ്ട്
ദിവസമായി ആനിക്കാട് പ്രദേശം ഒറ്റപ്പെട്ടുകിടക്കുകയാണ്. വാഹന ഗതാഗതം മുടങ്ങി. മല്ലപ്പളളി മുസ്ലീം പള്ളിയിലും തിരുമാലിട മഹാദേവ ക്ഷേത്രത്തിലും വെള്ളം കയറി. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് ക്ഷേത്രത്തില്‍ വെള്ളം കയറിയതെന്ന്
മേല്‍ശാന്തി ഗോവിന്ദൻ നമ്പൂതിരിയും ക്ഷേത്രം ഭാരവാഹി ജഗദീഷ് പിരളശ്ശേരിയും പറഞ്ഞു.
മല്ലപ്പള്ളി ടൗണിലെ ഹെവൻ ഓണ്‍ എര്‍ത്ത് പള്ളിയിലും മല്ലപ്പള്ളി ഐ.എച്ച്.ആര്.ഡി കോളേജിലും ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ലക്ഷക്കണക്കിന് രൂപായുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത്. കോട്ടാങ്ങല്‍, പുറമറ്റം, മല്ലപ്പള്ളി, കല്ലൂപ്പാറ ആനിക്കാട് പഞ്ചായത്തുകളിലെ പല റോഡുകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.