വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി; എസ്.ഐ.ക്ക് സസ്പെൻഷൻ

തെന്മല:ചെങ്കോട്ട പുളിയറ പോലീസ് ചെക്ക്പോസ്റ്റിൽ വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐ.ക്ക് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ജെയിംസിനെതിരേയാണ് നടപടി.

സംഭവസമയത്ത് കൂടെയുണ്ടായിരുന്ന രണ്ടുപോലീസുകാരെ സായുധസേനയിലേക്ക് മാറ്റുകയും ചെയ്തു. തെങ്കാശി എസ്.പി. സാംസൺ ആണ് നടപടി സ്വീകരിച്ചത്.

തിങ്കളാഴ്ച രാത്രി 10-നാണ് സംഭവം. ചെങ്കോട്ടയിൽനിന്ന് വൈക്കോലുമായി കേരളത്തിലേക്ക് വന്ന ലോറിയിൽ അമിതലോഡുണ്ടെന്നു ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജെയിംസ് 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഡ്രൈവർ 100 രൂപയാണ് നൽകിയത്. 500 രൂപ വേണമെന്നു പറഞ്ഞതോടെ സ്ഥിരമായി 100 രൂപയാണ് നൽകുന്നതെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും കേസെടുക്കുമെന്ന് എസ്.ഐ. പറഞ്ഞു.

എന്നാൽ ലോറി ഡ്രൈവർ ഈ സംഭവം മുഴുവൻ മൊബൈലിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ എസ്.പി.ക്ക് അയച്ചുകൊടുക്കുകയായിരുന്നു തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !