തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹെമറ്റോളജി വിഭാഗമായ ‘രക്ത’ റീജിയണൽ അഡ്വാൻസ്‌ഡ് സെന്റർ ഫോർ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്, ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആന്റ മാരോ ഡിസീസസ്സ് ) ത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിനശിൽപശാല നടന്നു.
ചാമ്പ്യൻഷിപ്പ് (ക്ലിനിക്കൽ ഹെമറ്റോളജി പ്രൊഫിഷൻസി ഓറിയന്റഡ് സ്റ്റുഡന്റ് ഇന്ററസ്റ്റ് പ്രോഗ്രാം ) 2023 എന്ന് പേരിട്ടിരുന്ന ശിൽപ്പശാലയുടെ ഉദ്ഘാടനസമ്മേളനത്തിൽകേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ.ഫാ.സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി.
ഹെമറ്റോളജി വിഭാഗമായ മേധാവി ഡോ. ചെപ്സി സി ഫിലിപ്പ് ശിൽപശാലയുടെ ലക്ഷ്യങ്ങൾ വിവരിച്ചു. ഡോ. നീരജ് സിദ്ധാർത്ഥൻ ( അമൃത ആശുപത്രി , കൊച്ചി), ഡോ. ചന്ദ്രൻ നായർ ( മലബാർ കാൻസർ സെന്റർ ), ഡോ. ബോണി അന്ന ജോർജ്, ഡോ.ജെസീനാ സാമുവൽ, ഡോ. അനുപാ ജേക്കബ്, ഡോ. ബോബി ഏബ്രഹാം (നാലു പേരും ബിലീവേഴ്സ് ആശുപത്രി, തിരുവല്ല),
ഡോ. ആന്റോ ബേബി( സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ ആശുപത്രി, പരുമല ), ഡോ.രാമസ്വാമി എൻ വി ( ആസ്റ്റർ മെസിസിറ്റി, കൊച്ചി), ഡോ.ഗീതാ വിദ്യാധരൻ ( കാർക്കിനോസ് ഹെൽത്ത് കെയർ ) എന്നിവർ പ്രഭാഷകരായെത്തിയ ശിൽപശാലയിൽ നൂറോളം മെഡിക്കൽ ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.