ഡബ്ലിൻ: അയർലൻഡ് മലയാളിയും,അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും നാട്ടിൽ പാലാ മേലുകാവ്മറ്റം സ്വദേശിയുമായ ബിനോയ് ജോസ്, പുലയൻപറമ്പിലിന്റെ ഭാര്യ ബിനുമോൾ പോളശ്ശേരി ജൂൺ 7 ന് അയര്‍ലണ്ടില്‍ അന്തരിച്ചു. 47 വയസ്സായിരുന്നു.
കുറച്ചുകാലമായി ഉണ്ടായിരുന്ന രോഗത്തെ തുടർന്ന് ജൂൺ 7 ന് രാവിലെ പതിനൊന്ന് മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയിരുന്നു. അയർലണ്ടിൽ ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ താമസക്കാരാണ്.
കോട്ടയം,കുറവിലങ്ങാട്, കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ് പരേത.
ഭർത്താവ്: ബിനോയ് ജോസ് (പുലയൻപറമ്പില്‍)
മക്കൾ: എഡ്വിൻ, ഈതൻ , ഇവാ
അയര്‍ലണ്ടില്‍ നിര്യാതയായ മേലുകാവുമറ്റം പുലയൻപറമ്പിൽ ബിനുമോൾ ബിനോയ് (47) യുടെ സംസ്‌കാര ശുശ്രുഷകൾ ഇന്ന് 22 ജൂലൈ 2023 നു വീട്ടിൽ ആരംഭിച്ചു,12.00 മണിക്ക് മേലുകാവ് മറ്റം സെന്റ് തോമസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.
സംസ്കാര ശുശ്രൂഷകൾ തത്സമയം.
LIVE Starts at 08.00am on 22/07/2023 On youtube: (D-Liveservices)
Watch Live : https://youtu.be/O1uvgPA-jao
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.