കോട്ടയം: മുണ്ടക്കയം കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. ജനവാസ മേഖലയിൽ എത്തിയ പുലി കണ്ണിമല പന്തിരുവേലിൽ സബിൻറെആടിനെ കൊന്നിരുന്നു.
കൂട്ടിൽ നിന്ന ആടിനെ പകുതി കടിച്ച് ഉപേക്ഷിച്ചു പോയ മൃഗത്തെ നിരീക്ഷിക്കാൻ ഫോറസ്റ്റുകാരും നാട്ടുകാരും ചേർന്ന് ക്യാമറ സ്ഥാപിക്കുകയും, പിറ്റേ ദിവസം വീണ്ടും മൃഗം എത്തി, ആടിന്റെ അവശിഷ്ടഭാഗങ്ങൾ കൂടി കടിചെടുത്തു കൊണ്ടുപോയപ്പോഴാണ്, അത് പുലി യാണെന്ന് ബോധ്യപ്പെട്ടത്.സമീപത്ത് തന്നെയുള്ള പുലിക്കുന്നിൽ ഗർഭിണിയായ ആടിനെ അജ്ഞാത ജീവി കടിച്ചു കൊല്ലുകയുണ്ടായി അത് പുലിയാണെന്ന് നാട്ടുകാർ സംശയിച്ചെങ്കിലും ക്യാമറ ഇല്ലാതിരുന്ന തിനാൽ മനസ്സിലാക്കാനായില്ല. ഇതിന് പിന്നാലെ പുലിയെ പിടിക്കാൻ പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽ പുലി കുടുങ്ങിയത്മുണ്ടക്കയം കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി
0
വ്യാഴാഴ്ച, ജൂലൈ 20, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.