തലപ്പലം;കാലാവധി പൂർത്തിയാക്കിയ വൈസ്പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോൾ പഞ്ചായത്തിൽ പുതിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം അംഗം മത്സരിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സിപിഐ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
നിലവിൽ സിപിഎംഎമ്മിന് രണ്ടും സിപിഐ ക്ക് ഒരു അംഗവുമാണ് ഉള്ളത് എന്നാൽ മുന്നണിയിലെ പടലപ്പിണക്കങ്ങളെ തുടർന്ന് ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്നവൈസ് പ്രസിഡന്റ് ഇലക്ഷൻ മത്സരിക്കാൻ പോലുമാകാതെ ഇടതുമുന്നണിയിലെ കലഹം പരസ്യമായി.എൽഡിഎഫ് യുഡിഎഫ് മുന്നണികൾ കഴിഞ്ഞ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ഇലക്ഷനിലും ഒന്നിച്ച് വോട്ട് ചെയ്ത ഗ്രാമ പഞ്ചായത്താണ് തലപ്പലം. എന്നാൽ ഇത്തവണ സിപിഎം സ്ഥാനാർഥിയേ നിർത്തുവാൻ തീരുമാനമായിരുന്നു എങ്കിലും സിപിഐ അംഗം ഇലക്ഷന് എത്താത്തത് മൂലം സിപിഎമ്മിന് സ്ഥാനാർത്ഥിയെ നാമ നിർദ്ദേശം ചെയ്യാൻ സാധിച്ചില്ല.
മുന്നണി സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന അസ്വരസ്യങ്ങളാണ് ഇതിന് കാരണം എന്നാണ് പറയപ്പെടുന്നത്.എൽഡിഎഫ് യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്താത്തത് എന്ന് ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.