ആലപ്പുഴ: കഴിഞ്ഞ ദിവസം കൈനകിരിയില്‍ മടവീഴ്ച ഉണ്ടായതോടെ വീട് ഒലിച്ചുപോയ ഗോപിക്കുട്ടന് സുരക്ഷിത സ്ഥാനത്ത് സ്ഥലവും വീടും ലഭ്യമാക്കാന്‍ സാര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു.
കുട്ടനാട്ടിലെ മടവീണ പ്രദേശങ്ങള്‍ കളക്ടര്‍ തിങ്കളാഴ്ച സന്ദര്‍ശിച്ചു. ചെറുകായല്‍ പാടശേഖരത്തിലാണ് മടവീണത്. കുട്ടനാട്ടിലെ ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന പാടമാണ് ചെറുകായല്‍ പാടശേഖരം.ഇതിന് സമീപത്തെ 484 ഏക്കറിലെ ആറുപങ്ക് പാടശേഖരവും വെള്ളത്തിനടിയിലാണ്. പാടശേഖരങ്ങളുടെ പുറം ബണ്ഡിലായി 250 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശവാസികളെ താമസിപ്പിച്ചിരിക്കുന്ന സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും കളക്ടര്‍ സന്ദര്‍ശിച്ചു.
കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനില്‍കുമാര്‍,
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.എ. പ്രമോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സബിത മനു, പഞ്ചായത്ത് അംഗം എ.ഡി ആന്റണി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. രാജീവ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടറോടെപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.