കണ്ണൂർ: യന്ത്രത്തകരാറിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ ഒന്നര മണിക്കൂറോളം നിർത്തിയിട്ടു. കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരാണ് യന്ത്രത്തകരാറിനെ തുടർന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്.
അഞ്ചുമണിയോടെ യാത്ര തുടർന്നെങ്കിലും 500 മീറ്ററോളം മുന്നോട്ടു പോയശേഷം ട്രെയിൻ വീണ്ടും നിർത്തി. കംപ്രസറിന്റെ പ്രശ്നമാണെന്നാണ് പ്രാഥമികമായ കണ്ടത്തെലെന്നാണ് അധികൃതർ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനിൽ നിന്നു പുറത്തിറങ്ങാനാവാതെ വലഞ്ഞെന്നു നിരവധി യാത്രക്കാർ പറഞ്ഞു. ട്രെയിനിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. കടുത്ത ചൂടിൽ വിയർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പരാതിപ്പെട്ടു.
അരമണിക്കൂറിനു ശേഷമാണു ഡോർ തുറന്നത്. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.