പാലാ: കേരള കോൺ.(എം) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി അംഗവും നഗരസഭാ ഇരുപത്തി ആറാം വാർഡ് പ്രസിഡണ്ടുമായ പുത്തൻപള്ളികുന്ന് പൊടിമറ്റത്തിൽ പി.എം.ജോൺ (73) നിര്യാതനായി.
ഭാര്യ: ആനീസ് മുളക്കുളം പെരുംപിള്ളിൽ കുടുംബാംഗം.
മക്കൾ: അജേഷ് (അയർലണ്ട് ), അനുജ ജോൺ.
പി.എം.ജോണിൻ്റെ നിര്യാണത്തിൽ കേരള കോൺ’ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്ത്യൻ, കേ.കോൺ – (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി. മുനിസിപ്പൽ ടൗൺ മണ്ഡലം കമ്മററി യോഗവും അനുശോചനം രേഖപ്പെടുത്തി.
ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ’ കെ.അലക്സ്, ആൻ്റോ പടിഞ്ഞാറേക്കര ,ബിജി ജോജോ, ലീന സണ്ണി, ബൈജു കൊല്ലം പറമ്പിൽ, വി.ടി.ജോസഫ്, ജോസുകുട്ടി പൂവേലി, ജയ്സൺമാന്തോട്ടം, ബോസ് നെടുംപാല കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ’ കെ.അലക്സ്, ആൻ്റോ പടിഞ്ഞാറേക്കര ,ബിജി ജോജോ, ലീന സണ്ണി, ബൈജു കൊല്ലം പറമ്പിൽ, വി.ടി.ജോസഫ്, ജോസുകുട്ടി പൂവേലി, ജയ്സൺമാന്തോട്ടം, ബോസ് നെടുംപാല കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഭൗതിക ശരീരം 11 ചൊവാഴ്ച 6.00 മണിക്ക് പുത്തൻ പാലിക്കുന്നില്‍ ഉള്ള സ്വഭവനത്തില്‍ എത്തിക്കുന്നതാണ്.
സംസ്കാര ചടങ്ങുകള്‍ 12 ബുധനാഴ്ച 2.30 ന് വീട്ടില്‍ ആരംഭിച്ചു പാലാ കത്തിഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.