ഫുജൈറ :ഫുജൈറയില്‍ കടലില്‍ കുളിക്കുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ച് മലയാളി യുവാവ് മരിച്ചു.
മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലായിരുന്നു സംഭവം. ആറ് വർഷമായി ഫുജൈറയിലുള്ള നൗഷാദ് സ്വകാര്യ മണി എക്സ്ചേഞ്ചിൽ ജോലി ചെയ്യുകയായിരുന്നു.
അവധിയായതിനാൽ സുഹൃത്തുക്കളോടൊന്നിച്ച് കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരയിൽപ്പെട്ട് ബീച്ച് നവീകരണത്തിന് കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ തലയിടിച്ച് ഗുരുതര പരുക്കേൽക്കുകയായിരുന്നു.പരേതനായ വാലിയില്‍ കുഞ്ഞിമോന് ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: അർഷാ നൗഷാദ്. മകൾ: െഎറാ മറിയം. സഹോദരങ്ങള്‍: നൗഫല്‍ (ഖത്തര്‍), ഷാഹിദ, വാഹിദ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.