കോട്ടയം :ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്സൺ സന്ധ്യ മനോജിനും ഭരണസമിതിക്കുമെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
യുഡിഎഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് ബാബു തോമസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാജു ചാക്കോ എന്നീ രണ്ടു കൗൺസിലർമാർ പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
37അംഗ കൗൺസിലിൽ 18 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചിരുന്നത്. രണ്ടരവർഷത്തിനു ശേഷം ചെയർപേഴ്സൺ സ്ഥാനം കൈമാറാമെന്ന ധാരണയിലായിരുന്നു ഭരണം തുടങ്ങിയത്.സന്ധ്യ മനോജ് രാജിവെച്ച ശേഷം തുടർന്നുള്ള 24 മാസം സ്വതന്ത്ര അംഗം ബീനാ ജോബി ചെയർപേഴ്സണാകുമെന്നായിരുന്നു ധാരണ.എന്നാൽ ധാരണ ലംഘിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങൾ മുന്നണിയിൽ ഉടലെടുത്തിരുന്നു.
ഇതിനിടെ, യുഡിഎഫിനെ പിന്തുണച്ചിരുന്ന ബീനാ ജോബി എൽഡിഎഫിനൊപ്പം ചേരുകയും ചെയർപേഴ്സൺ സന്ധ്യ മനോജിനും ഭരണസമിതിക്കും എതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരികയുമായിരുന്നു
കോൺഗ്രസ് അംഗങ്ങളായ ബാബു തോമസ്, രാജു ചാക്കോ എന്നിവരാണ് എൽഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. 37ൽ 19 അംഗങ്ങളുടെ പിന്തുണയാണ് പ്രമേയത്തിന് ലഭിച്ചത്.
അവിശ്വാസ പ്രമേയത്തെ എതിർത്തിരുന്ന യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. മൂന്നു ബിജെപി അംഗങ്ങളും വിട്ടുനിന്നു.
37 അംഗ കൗൺസിലിൽ യുഡിഎഫിന് നാലു സ്വതന്ത്രർ ഉൾപ്പെടെ 18 അംഗങ്ങളുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫിന് 16, ബിജെപിക്ക് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.