തിരുവനന്തപുരം :സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടി വിന്‍സി അലോഷ്യസ്. ചിത്രം രേഖ. മികച്ച നടന് മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം.
മന്ത്രി സജി ചെറിയാനാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 154 സിനിമകളായിരുന്നു ഇത്തവണ മല്‍സരരംഗത്തുണ്ടായിരുന്നത്.
ഇതില്‍ നിന്നും തെരഞ്ഞെടുത്ത 30 ശതമാനം ചിത്രങ്ങളില്‍ നിന്നാണ് മികച്ച സിനിമകളും താരങ്ങളെയും തെരഞ്ഞെടുത്തത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ടോവിനോ തോമസുമാണ് മികച്ച നടന്മാരുടെ പട്ടികയില്‍ മല്‍സരരംഗത്തുണ്ടായിരുന്നത്.ബാലതാരം പെണ്‍കുട്ടി - തന്മയ-വഴക്ക് ബാലതാരം മാസ്റ്റര്‍ അഭിനേതാക്കള്‍ ജൂറി പുരസ്കാരം- കുഞ്ചാക്കോ ബോബന്, അലന്‍സിയര്‍.
വിശ്വജിത്ത് എസ്, രാരീഷ് എന്നീ സംവിധായകര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച വിഷ്വല്‍ ഇഫക്ട്സ് അനീഷ് ഡി, സുമേഷ് ഗോപാല്‍. ചിത്രം വഴക്ക്. കുട്ടികളുടെ ചിത്രം മല്ലൂട്ടി 90സ് കിഡ്സ്. മികച്ച നവാഗത സംവിധായകന് ഷാഹിര്‍ കബീര്‍.
ചിത്രം ഇലവീഴാപൂഞ്ചിറ ജനപ്രിയ സിനിമാ അവാര്‍ഡ് - ന്നാ താന്‍ കേസ് കൊട്. നൃത്തസംവിധാനം ഷോബി പോള്‍രാജ് . ചിത്രം തല്ലുമാല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. പൗളി വല്സന്- സൗദി വെള്ളക്ക, ഷോബി തിലകന്- 19-ാം നൂറ്റാണ്ട്. വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണന് മേക്കപ് ആര്‍ട്ടിസ്റ്റ് - റോണക്സ് സേവ്യര്‍
ശബ്ദമിശ്രണം- ബിബിന്‍ നായര്‍- ന്നാ താന്‍ കേസ് കൊട് പിന്നണി ഗായിക- മൃദുല വാര്യര്‍-19-ാം നൂറ്റാണ്ട് പിന്നണി ഗായകന്- കപില്‍ കപിലന് -മല്ലൂട്ടി 90സ് കിഡ്സ് പിന്നണിസംഗീത സംവിധായകന്-ഡോണ്‍ വിന്‍സെന്റ് -ന്നാ താന്‍ കേസ് കൊട് സംഗീത സംവിധായകന്-എം ജയചന്ദ്രന്-19-ാം നൂറ്റാണ്ട്,
ആയിഷ ഗാനരചയിതാവ്-റഫീഖ് അഹമ്മദ്- വിഡ്ഢികളുടെ മാഷ് തിരക്കഥ-രാജേഷ് കുമാര്‍-ഒരു തെക്കന്‍ തല്ലുകേസ് തിരക്കഥാ കൃത്ത്- രതീഷ് ബാലകൃഷ്ണന്- ന്നാ താന്‍ കേസ് കൊട് ഛായാഗ്രാഹകന്‍-മനേഷ് മാധവന്-ഇലവീഴാപൂഞ്ചിറ, ചന്ദ്രു-വഴക്ക് കഥാകൃത്ത്-കമല്‍ കെഎം-പട
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനം ആരംഭിച്ചത്. വളരെ വ്യത്യസ്തമായ സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയതെന്ന് ജൂറി ചെയര്മാന് ഗൗതം ഘോഷ് പറഞ്ഞു.
33 ദിവസം കൊണ്ടാണ് ചിത്രങ്ങള്‍ കണ്ട് അവാര്‍ഡ് നിര്‍ണയിച്ചത്. 19 നവസംവിധായകരുടെ ചിത്രങ്ങളും പരിഗണിച്ചു. സിനിമയില്‍ വിസ്മയകരമായ മാറ്റങ്ങള്‍ വന്നതായി അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.