പണം ഇരട്ടിയാക്കാം; എസ്ബിഐയുടെ 'വി കെയര്‍' എഫ്ഡി സ്കീമിനെക്കുറിച്ച് അറിയേണ്ടതെല്ലാംസ്വകാര്യ ബാങ്കുകളെയോ ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയോ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളില്‍ നിന്നും ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് (എഫ്ഡി) ലഭിക്കുന്ന പലിശ നിരക്ക് കുറവാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്
ഈ എഫ്ഡി സ്കീമില്‍ നിക്ഷേപിക്കുന്നതു വഴി പണം ഇരട്ടിയാക്കാം. കോവിഡ് സമയത്താണ് മുതിര്‍ന്ന പൗരന്മാര്ക്കായി ഈ സ്കീം അവതരിപ്പിച്ചത്.
മുതിര്‍ന്ന പൗരന്മാര്ക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാനുള്ള സമയപരിധി 2023 സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. വി കെയര്‍ എഫ്ഡി സ്കീമിന്റെ നേട്ടങ്ങളാണ് താഴെ പറയുന്നത്.
വി കെയര്‍ എഫ്ഡി സ്കീം വഴി മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് (എഫ്ഡി) 7.50 ശതമാനം പലിശ നിരക്കാണ് ഈ സ്കീം വഴി ലഭിക്കുന്നത്.
നെറ്റ് ബാങ്കിംഗ് വഴിയോ, യോനോ ആപ്പിലൂടെയോ അല്ലെങ്കില്‍ സമീപത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിച്ചോ നിങ്ങള്‍ക്ക് ഈ സ്കീമിന് കീഴില്‍ ഒരു എഫ്ഡി ആരംഭിക്കാവുന്നതാണ്.
കെയര്‍ എഫ്ഡി സ്കീമിന്റെ പലിശ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ആയിരിക്കും ലഭിക്കുക. നികുതി കുറച്ചതിന് ശേഷം ആയിരിക്കും ഈ എഫ്ഡിയുടെ പലിശ ലഭിക്കുക എന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം. സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക്, 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ്.
ഈ എഫ്ഡി സ്കീമില്‍ നിക്ഷേപിക്കുന്നത് വഴി 10 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ പണം ഇരട്ടിയാകും. ഉദാഹരണത്തിന്, നിങ്ങള്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍,10 വര്‍ഷത്തിനു ശേഷം, നിങ്ങള്‍ക്ക് 10 ലക്ഷത്തിലധികം രൂപ ലഭിക്കും. അതായത്, 10 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 5 ലക്ഷം രൂപ പലിശയിനത്തില്‍ ലഭിക്കും. 10 വര്‍ഷത്തെ കാലാവധിയുള്ള സാധാരണ എഫ്ഡികള്‍ക്ക് ബാങ്കുകള്‍ 6.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
മുതിര്‍ന്ന പൗരന്മാര്ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന പലിശ നിരക്ക് നല്കുന്ന അമൃത് കലാഷ് സ്പെഷ്യല്‍ എഫ്ഡി സ്കീമിന്റെ Amrit (Kalash Special FD scheme) കാലാവധിയും എസ്ബിഐ നീട്ടിയിട്ടുണ്ട്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.