ഡൽഹി : ഇന്ത്യന്‍ രൂപയ്ക്ക് അംഗീകൃത വിദേശ കറന്‍സി പദവി നല്കി ശ്രീലങ്ക. ശ്രീലങ്കന്‍ രാഷ്ട്രപതി റനില്‍ വിക്രമസിംഗെ 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അവസരത്തിലാണ് സുപ്രധാന പ്രഖ്യാപനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും പുതിയ പദ്ധതികള്‍ക്കും നിക്ഷേപങ്ങള്‍ക്കും വഴികള്‍ കണ്ടെത്താനും ഇതിലൂടെ അവസരം ലഭിക്കും.
അമേരിക്കന്‍ ഡോളറിന് തുല്യമായി ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നെന്ന് പ്രസിഡന്റ് വിക്രമസിംഗെ നേരത്തെ പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്.ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പങ്കുവച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സംഭാഷണ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീലങ്ക ഇന്ത്യയുടെ പ്രധാന അയല്‍രാജ്യമാണെന്നും ഒരു സുപ്രധാന സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരത്തെ സംബന്ധിച്ചിടത്തോളം ശ്രീലങ്ക ഇന്ത്യന്‍ കറന്‍സിയെ അതിന്റെ സംവിധാനത്തില്‍ പ്രഖ്യാപിത വിദേശ കറന്‍സിയായി അംഗീകരിച്ചിട്ടുണ്ടെന്ന് ബാഗ്ചി പറഞ്ഞു.
ഇത് ശ്രീലങ്കയില്‍ രൂപയുടെ മൂല്യം കുതിച്ചുയരാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം റനില്‍ വിക്രമസിംഗെയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

%20(17).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.