കോട്ടയം: ചങ്ങനാശ്ശേരിയിൽ ഇന്ന് മുൻസിപ്പൽ ചെയർപെഴ്സണെതിരെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കുതിര കച്ചവടമാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ജനാധിപത്യപരമായി കോൺഗ്രസിന്റെ പാർട്ടി ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരെ പണം കൊടുത്ത് സ്വാധീനിച്ച് എൽഡിഎഫിൽ ചേർത്ത വിലകുറഞ്ഞ നീക്കം ചങ്ങനാശ്ശേരിയിലെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും,പി.ജെ.ജോസഫ് നേതൃത്ത്വം നൽകുന്ന കേരളാ കോൺഗ്രസിലെ സി എഫ് തോമസ് സാറിന്റെ അനുയായികളായ ചങ്ങനാശേരി മുൻസിപ്പാലിറ്റിയിലെ കേരള കോൺഗ്രസ് കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ ജോസ് കെ.മാണി വിഭാഗം നടത്തിയ നീക്കം പാഴ് വേലയായി മാറിയെന്നും സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.