പൂഞ്ഞാർ :ദുരന്ത സാധ്യത മേഖല കളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു.
തലനാട് ഗ്രാമപഞ്ചായത്ത് അടുക്കത്തിനു സമീപം പെരിയൻ മലയിൽ ഇന്നലെ കൂറ്റൻ പാറകക്ഷണം ആണ് താഴേക്ക് പതിച്ചത് രണ്ടു വീടുകൾക്ക് കെടുപാട് സംഭവിക്കുകയും ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത് സമാനമായ സാഹചര്യത്തിൽ നിരവധി കല്ലുകളാണ് ആ പ്രദേശത്ത് സ്ഥിതി ചെയുന്നത്. അതുപോലെ വർഷങ്ങക്ക് മുമ്പുതന്നെ വസയോഗ്യമല്ല എന്ന് കണ്ടെത്തിയ പലമേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെങ്കിലും ആ ലിസ്റ്റ് അപൂർണമാണെന്ന് കാണിച്ചു മൂന്ന് പ്രാവശ്യം ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിട്ടും നാളിതുവരെയായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല അടുക്കം മേലടുക്കം പ്രദേശത്ത് മാത്രമായി 25 ഓളം കുടുംബങ്ങളെ ആണ് ഇത്തരത്തിൽ മാറ്റി പാർപ്പിക്കേണ്ടത്.ഈ വിഷയത്തിൽ ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തിരമായി ഇടപെടണമെന്നും ദുരന്തനിവാരണ അതോർറ്റിയുടെ നേരിട്ട് എത്തി സ്ഥലം സന്ദർശിക്കണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, റവന്യു, കൃഷി, പട്ടികവർഗ ഉദ്യോഹസ്ഥർ എന്നിവർ സംഭവ സ്ഥലം സന്ദർഷിചു.സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം : അഡ്വ ഷോൺ ജോർജ്
0
വ്യാഴാഴ്ച, ജൂലൈ 27, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.