കേരള പൊലീസ് ഉണർന്നു, തമിഴ്നാട് വടശ്ശേരി പോലീസ് സ്റ്റേഷൻ Cr. 93/2023 , U/s 363 IPC കേസിലെ പ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
നാഗർകോവിലിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടിയ കേസിലെ പ്രതികളായ നാടോടികളെയാണ് ചിറയിൻകീഴ് നിന്നും അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കണ്ടെത്താനായത്.
പ്രതികൾ കുഞ്ഞുമായി കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം തമിഴ്നാട് പോലീസ് കൈമാറിയ ഉടൻ കേരള പോലീസ് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ വടശേരി ബസ് സ്റ്റേഷന് പുറത്ത് ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന വള്ളിയൂർ നരിക്കുറവർ കാളനിയിലെ മുത്തുരാജ-ജ്യോതിക ദമ്പതികളുടെ നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്.
ഒരു സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സ്‌പെഷ്യൽ പൊലീസ് ഊർജിത പരിശോധന നടത്തിയിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പോലീസ് വാട്സാപ് ഗ്രൂപ്പുകളിലും ഇക്കാര്യം ഷെയർ ചെയ്തിരുന്നു. സ്വകാര്യ യാത്രക്കായി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ കഠിനംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജ്യോതിഷ് ഇവരെ കണ്ടു സംശയം തോന്നി ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ തന്നെ ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരാണ് കുട്ടിയെ തട്ടിയെടുത്തതെന്നത് വ്യക്തമായി. തുടർന്ന് അറസ്റ്റ് ചെയ്ത് കുട്ടിയെയും പ്രതികളേയും തമിഴ്നാടിന് പൊലീസിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.