തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പിന്റെ രണ്ടാംഘട്ട ശില്പശാല ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ജനകീയ ഓഡിറ്റ് റിപ്പോർട്ട് ശില്പശാലയിൽ അവതരിപ്പിച്ചു.
വാർഡ് തലത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനായി 20 അംഗങ്ങൾ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. ഇവരുടെ മേൽനോട്ടത്തിലാണ് വാർഡുതല ക്ലസ്റ്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. വാർഡുതല കമ്മിറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു. വരുന്ന ഒക്ടോബർ 31 വരെയുള്ള പ്രവർത്തനങ്ങൾക്ക് വാർഡുതലത്തിൽ രൂപരേഖ തയ്യാറാക്കി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ശില്പശാല പ്രസിഡന്റ് കെ സി ജയിംസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ അമ്മിണി തോമസ്, മാളൂ ബി മുരുകൻ, കവിത രാജു, ദീപ സജി, നജീമ പരിക്കൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, ആർ ജി എസ് എ ബ്ലോക്ക് കോഡിനേറ്റർ സുചിത്ര എം നായർ, ഹെഡ് ക്ലാർക്ക് എ പത്മകുമാർ, ജെ എച്ച് ഐ ഷിജി പ്രസാദ്,സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, വ്യാപാര വ്യവസായി യൂണിറ്റ് പ്രസിഡണ്ട് എ ജെ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ശിൽപ്പശാലയിൽ ഹരിത കർമ്മ സേന, ആശാവർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, വിവിധ സ്ഥാപന മേധാവികൾ,വിവിധ സംഘടനാ പ്രതിനിധികൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.