പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. ഏഴംകുളം ഈട്ടിമൂട് സ്വദേശിനി ആര്യ ആണ് മരിച്ചത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണ് ആര്യ ചികിത്സ തേടിയത്.
ഇന്ന് മാത്രം സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം പേർക്കാണ് പനിബാധിച്ചത്. 12965 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 239 പേരിൽ ഡെങ്കിപ്പനി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. 6 പേർക്ക് എലപ്പനി സ്ഥിരീകരിച്ചു.പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികില്‍സ നേടിയത് പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഉള്ള പനി ബാധിതരുടെ എണ്ണം 261662 എന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക്.
ഇവരില്‍ 1660 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളര്‍ത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.