ന്യൂഡൽഹി: സാമൂഹ്യ പ്രവര്‍ത്തകയായ ജയ താക്കൂര്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
എല്ലാ സര്‍ക്കാര്‍-എയ്ഡഡ്, റസിഡൻഷ്യല്‍ സ്കൂളുകളിലും സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട 'സ്റ്റാൻഡേര്‍ഡ് ഓപ്പറേറ്റിംഗ്' നടപടിക്രമവും ദേശീയ മാതൃകയും തയ്യാറാക്കാൻ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, ഏകീകൃത ദേശീയ നയം നടപ്പാക്കാൻ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളുമായും കൂടിയാലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.