140 കിലോമീറ്റര്‍ 'ലിമിറ്റില്‍' നിരത്തൊഴിഞ്ഞത് 300 സ്വകാര്യ ബസ്സുകള്‍; ജോലി പോയത് 600 പേര്‍ക്ക്‌

തിരുവനന്തപുരം:  കാര്യബസുകളുടെ ദീര്‍ഘദൂരസര്‍വീസിന് സര്‍ക്കാര്‍ വിലങ്ങിട്ടതോടെ രണ്ടരമാസത്തിനിടെ കേരളത്തില്‍ കട്ടപ്പുറമേറിയത് 300 ബസുകള്‍.

മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. അതോടെയാണ് 300 ബസുകള്‍ക്ക് സര്‍വീസ് നടത്താനാകാത്ത സ്ഥിതിവന്നത്.

600 പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. ഇത്തരം ബസുകള്‍ക്ക് ഇതേറൂട്ടില്‍ 140 കിലോമീറ്ററില്‍ താഴെ സാധാരണ സര്‍വീസിന് അനുമതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല.

ദീര്‍ഘദൂരബസുകള്‍ക്ക് ഒരു കിലോമീറ്ററിന് രണ്ടു മിനിറ്റാണ് അനുവദിച്ചിരുന്നത്. സാധാരണ ബസുകള്‍ക്ക് ഇത് രണ്ടരമിനിറ്റാണ്. അതോടെ ഇതേറൂട്ടിേലാടുന്ന മറ്റു സ്വകാര്യബസുകളുമായി പ്രശ്നമായി. അതിനാല്‍ 300 ബസുകളും സേവനം നിര്‍ത്തി കട്ടപ്പുറത്തായി.

2013-ല്‍ കേരളത്തില്‍ 19,000 സ്വകാര്യ ബസുണ്ടായിരുന്നത് ഇപ്പോള്‍ 6000 ആയി. സ്വകാര്യബസുകളുടെ സേവനകാര്യത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായ സംസ്ഥാനം കേരളമാണ്. രാജ്യത്ത് കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ളതും കേരളത്തിലാണ്. 

സമീപജില്ലകളിലെ ബസുകള്‍ മാഹിയിലെത്തി ഇന്ധനം നിറച്ചാല്‍ ലിറ്ററിന് ലാഭിക്കാനാകുക 11 രൂപയോളമാണ്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ബസിന് ഏറ്റവും കൂടുതല്‍ നികുതിയുള്ളതും കേരളത്തിലാണ്. മൂന്നുമാസത്തിലൊരിക്കല്‍ 19,500 മുതല്‍ 36,000 രൂപവരെയാണ് നികുതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !