റിയാദ്: സൗദി അറേബ്യയില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു.
ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരില്‍ ഹൗസില്‍ അബ്ദുല്‍ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചത്.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്ബാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്.
പരേതരായ മീരാന്‍-ആഇശ ദമ്പതികളുടെ ഏക മകനാണ്. ഭാര്യ: ശീന. ഏകമകള്‍: അസീന. മരുമകന്: റമീസ് റശീദ്. മൃതദേഹം ബുറൈദയില്‍ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുറൈദ കെഎംസിസി രംഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.