യുകെ: പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്ന എറണാട്ടുകളത്തിൽ മെറീന ലുക്കോസ് (46) ഞായറാഴ്ച രാത്രി 8:00 മണിക്ക് യുകെയില്‍ നിര്യാതയായി.
കടിനമായപല്ല് വേദനെയെ തുടർന്ന് വെളിയാഴ്ചയാണ് മെറിനയെ ആശുപത്രിയിൽ പ്രിവേശിപ്പിച്ചത്.
എത്തിയ ഉടന്‍ കുഴഞ്ഞു വീണ മെറീനയ്ക്ക് തുടര്‍ന്ന് മൂന്നു വട്ടം ഹൃദയാഘാതം സംഭവിക്കുക ആയിരുന്നു എന്നാണ് വ്യക്തമായത് . രക്തസമ്മര്‍ദ്ദത്തിനും മെറീന മരുന്നുകള്‍ കഴിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
ഏകദേശം ഒരാഴ്ചയിലേറെ പല്ലുവേദനയെ തുടര്‍ന്ന് വേദന സംഹാരികള്‍ കഴിക്കുക ആയിരുന്നു മെറീന. ഡോക്ടറെ കാണാന്‍ സഹപ്രവര്‍ത്തകര്‍ അടക്കം പലവട്ടം ഉപദേശിച്ചെങ്കിലും മെറീന അസുഖം സുഖപ്പെടും എന്ന വിശ്വാസത്തില്‍ ആയിരുന്നു. എന്നാല്‍ വേദന സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച ബ്ലാക്ക്പൂളിലെ വാക് ഇന്‍ സെന്ററില്‍ എത്തിയെങ്കിലും ഉടന്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു.
ആശുപത്രിയില്‍ തുടരെ തുടരെ ഹൃദയാഘാതം ഉണ്ടാവുകയും രോഗനില വഷളാകുകയുമായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന മെറിനയ്ക്കുെ രാത്രി 8:00 മണിയോടെ മരണം സംഭവിക്കുക യായിരുന്നു.
കണ്ണക്കര പള്ളി ഇടവകാംഗമായ മെറിന UK യിൽ എത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. രണ്ട് പെൺകുട്ടികളുടെ മാതാവുമാണ്. മെറിനയുടെ ആകസ്മിക നിര്യാണത്തിന്റെ നടുക്കത്തിലാണ് Blackpool മലയാളികൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.