ഉയര്‍ന്ന അളവില്‍ അയണ്‍ അടങ്ങിയിട്ടുള്ള ഈന്തപ്പഴം സ്ത്രീകളിലെ വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായിക്കും.
രണ്ട്...
ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഇവയെ പ്രതിരോധിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
പൊട്ടാസ്യം ധാരാളം അടങ്ങിയ ഈന്തപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
നാല്...
ആന്റി ഓക്സിഡന്റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
അഞ്ച്...
ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഒപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.
ആറ്...
മാംഗനീസ്, മഗ്നീഷ്യം, സെലീനിയം, ചെമ്ബ് എന്നിവയുടെ ഒരു കലവറയാണ് ഈന്തപ്പഴം. അതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. വാര്ധക്യത്തോട് അടുക്കുമ്ബോള്‍ പലര്‍ക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങള്‍ അകറ്റാനും ഇവയ്ക്ക് കഴിയും.
ഏഴ്...
പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം കഴിക്കാവുന്നതാണ് ഈന്തപ്പഴം. ഇതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര ഫ്രക്ടോസ് ആണ്. അതിനാല്‍ ഈന്തപ്പഴം കഴിച്ചതുകൊണ്ട് ശരീരഭാരം കൂടുകയുമില്ല.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.