മുണ്ടക്കയം:മുണ്ടക്കയത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന,128 കച്ചവട സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ നിയമം ലംഘിച്ചതിന് 48 കടകളില്‍നിന്നു 9600 രൂപ പിഴ ഈടാക്കി. 27 കടകള്‍ക്ക് വിവിധ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്കി
എരുമേലി ഹെല്‍ത്ത് ബ്ലോക്കിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം ടൗണിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍, മത്സ്യ-മാംസ വില്പന ശാലകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.സേഫ് മുണ്ടക്കയം പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
മുണ്ടക്കയം ടൗണിലെ 128 കച്ചവട സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ നിയമം ലംഘിച്ചതിന് 48 കടകളില്‍നിന്നു 9600 രൂപ പിഴ ഈടാക്കി.
27 കടകള്‍ക്ക് വിവിധ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്കി. എരുമേലി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. വിജയൻ, ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരായ ബി. ലേഖ, ആര്. രാജേഷ്, ടി.ആര്. ബിജു, ജെഎച്ച്ഐ സന്തോഷ് ശര്‍മ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. ഹെല്‍ത്ത് ബ്ലോക്കിലെ 20 ജെഎച്ച്ഐമാര്‍ പരിശോധയില്‍ പങ്കെടുത്തു.
നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.