ആലപ്പുഴ; ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിലെ ദുരിതം തീരുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 58 ആയി. നിലവിൽ ചെങ്ങന്നൂർ- 22, കുട്ടനാട്- 14, മാവേലിക്കര- ഏഴ്, ചേർത്തല- നാല്, കാർത്തികപ്പള്ളി- ഏഴ്, അമ്പലപ്പുഴ- നാല് എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
1097 കുടുംബങ്ങളിൽനിന്നായി 1510 പുരുഷൻമാരും 1663 സ്ത്രീകളും 557 കുട്ടികളുമടക്കം 3730 പേർ ക്യാമ്പുകളിൽ കഴിയുന്നു. ചെങ്ങന്നൂരിൽ 195 കുടുംബങ്ങളിലെ 718 പേരാണ് ക്യാമ്പുകളിലുള്ളത്.
ചേർത്തലയിൽ 150 കുടുംബങ്ങളിലെ 376 പേരും മാവേലിക്കര 81 കുടുംബങ്ങളിലെ 247 പേരും കാർത്തികപ്പള്ളി 151 കുടുംബങ്ങളിലെ 607 പേരും ക്യാമ്പുകളിലുണ്ട്.
കുട്ടനാട്ടിൽ 197 കുടുംബങ്ങളിലെ 604 പേരും അമ്പലപ്പുഴ 323 കുടുംബങ്ങളിലെ 1178 പേരും ക്യാമ്പുകളിൽ കഴിയുന്നു. 35 വീട് തകർന്നു, പ്രകൃതിക്ഷോഭത്തിൽ 24 മണിക്കൂറിനിടെ 34 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.
ഇതോടെ ജില്ലയിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 186 ആയി. രണ്ട് വീടുകൾ പൂർണമായും തകർന്നു.ചേർത്തല- 46, അമ്പലപ്പുഴ- 76, കുട്ടനാട്- 16, കാർത്തികപ്പള്ളി- 22, മാവേലിക്കര- 16, ചെങ്ങന്നൂർ- 10 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.