കോട്ടയം;മഴയുടെ നേരിയ കുറവുണ്ടായ വെള്ളിയാഴ്‌ചയും ജില്ലയുടെ പടിഞ്ഞാറൻ മേഖലക്ക് ആശ്വാസം വന്നിട്ടില്ല. പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. അതേസമയം മഴ കുറഞ്ഞതോടെ കിഴക്കൻ മേഖലയിൽ വെള്ളം മെല്ലെ ഇറങ്ങിത്തുടങ്ങി.
വെള്ളിയാഴ്‌ച പകൽ നേരിയ മഴ മാത്രമേ ഉണ്ടായുള്ളൂ.തിരുവാർപ്പ്, കാഞ്ഞിരം, ഇല്ലിക്കൽ, കുമരകം പ്രദേശങ്ങളിലായി നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ടൗണിൽ താഴ്‌ന്നയിടങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല.
ക്യാമ്പുകളിലേക്ക് പരമാവധി ആളുകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അപകടങ്ങളൊഴിവാക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും സജീവമായി രംഗത്തുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. മാങ്ങാനം എസ്‌എൻഡിപി ക്ഷേത്രത്തിന് സമീപം വെള്ളത്തിൽ മൂർഖൻ പാമ്പിനെ കണ്ടത് പ്രദേശത്ത് ഭീതി പരത്തി.
തിരുവാർപ്പ് പഞ്ചായത്തിൽ വെള്ളി രാവിലെ മടവീണ് വലിയ തോതിൽ കൃഷിനാശമുണ്ടായി. നടുവിലേപ്പാടം, പുതിയേരി, വെട്ടിക്കാട് എന്നിവിടങ്ങളിലെ 250 ഏക്കർ കൃഷിയാണ് നശിച്ചത്. പടിഞ്ഞാറൻ മേഖലയിൽ ഉൾപ്രദേശങ്ങളിലെ നിരവധി റോഡുകളിൽ വെള്ളം കയറി ഗതാഗതം മുടങ്ങിയിട്ടുണ്ട്.നാട്ടകം അറക്കത്തറ ഭാഗത്ത് 13 വീടുകളിൽ വെള്ളം കയറി. മൂന്ന് ദിവസമായി വെള്ളമിറങ്ങാതെ ഈ കുടുംബങ്ങൾ ദുരിതത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.