കോട്ടയം;വെള്ളൂർ ജങ്ഷൻ മുതൽ ചെക്ക് പോസ്റ്റ് വരെയുള്ള റോഡിന്റെ ശോചനിയാവസ്ഥ ചൂണ്ടി കാണിച്ച് കെകെ ലാലു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ബഹു. കോട്ടയം എം പി തോമസ് ചാഴികാടൻ നിർദിഷ്ട സ്ഥലം സന്ദർശിച്ചു.
റെയിൽവേ ഡിവിഷണൽ മാനേജ്‍രുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സീനിയർ സെക്ഷൻ എഞ്ചിനിയർന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മെഷർമെന്റടുത്തു റിപ്പോർട്ട് ഡിവിഷണൽ മാനേജർക്ക് കൈമാറും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ, വൈസ് പ്രസിഡന്റ് ജയ അനിൽ, സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷിനി സജു, ശ്യാംകുമാർ, ലൂക്ക് മാത്യു,
സോണിക ഷിബു, ശാലിനി മോഹൻ, ജയകുമാർ, കെ ആർ ലാലു എന്നിവർ പങ്കെടുത്തു റോഡ് ആധുനിക നിലവാരത്തിൽ പണിയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ എം പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.