'യുകെയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തോട് പണം ആവശ്യപ്പെട്ട് ഹൈക്കമീഷൻറെ പേരിൽ വ്യാജ ഫോൺ കോളുകൾ,ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമീഷൻ

ലണ്ടന്‍:ഇന്ത്യന്‍ വിദ്യാര്‍ഥികളോടും ഇന്ത്യാക്കാരോടും പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പേരില്‍ വ്യാജ ഫോണ്‍ വിളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍ വൻ തട്ടിപ്പ് സംഘമാണ് കോളുകൾക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.ഇതേ തുടര്‍ന്ന് ഇന്ത്യാക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്.


 ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട ചില ഫോണ്‍ നമ്പറുകള്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് തട്ടിപ്പിനായി ചില സാമൂഹ്യ വിരുദ്ധര്‍ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.ഇത് സംബന്ധിച്ച മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പങ്കുവെച്ചു. 

മെട്രോപോളിറ്റന്‍ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹൈക്കമ്മീഷന്റെ ഫോണ്‍ നമ്പറുകള്‍ സ്പൂഫ് ചെയ്ത് തട്ടിപ്പു സംഘം ഇന്ത്യയില്‍ നിന്നാണ് വിളിക്കുന്നത്.

ഹൈക്കമ്മീഷന്റെ പേരിലോ മറ്റേതെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലോ ആണ് ഇവര്‍ പണം ആവശ്യപ്പെടുക. നല്‍കിയില്ലെങ്കില്‍ നിയമ നടപടികള്‍ ഉള്‍പ്പടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയും മുഴക്കും. 

ഇന്ത്യന്‍ സര്‍ക്കാരിന്റെയോ ഹൈക്കമ്മീഷന്റെയോ ഒരു ആവശ്യത്തിനും പൊതുജനങ്ങളെ ഫോണില്‍ വിളിച്ച് ഒരിക്കലും പണം ആവശ്യപ്പെടുന്ന പതിവില്ലെന്ന് ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.അത്തരത്തിലുള്ള ഏതെങ്കിലും വിളികള്‍ വന്നാല്‍ ഉടന്‍ തന്നെ ലോക്കല്‍ പോലീസില്‍ വിവരമറിയിക്കാനാണ് ഹൈക്കമ്മീഷന്‍ ആവശ്യപ്പെടുന്നത്. 

അതുപോലെ വിളിച്ചയാളിന്റെ എന്തെങ്കിലും വിവരം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അക്കാര്യവും പോലീസില്‍ അറിയിക്കണം.ഇതിന് മുന്‍പും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നിരുന്നു.അന്നും ഹൈക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !