കോട്ടയം;മുണ്ടക്കയം,പാലാ, എരുമേലി, ഈരാറ്റുപേട്ട,കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍,ഈ വര്‍ഷം മേയ് വരെ 93 പോക്സോ കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ജില്ലയിലും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് പൊലീസിന്റെ കണക്കുകള്‍.
ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞുമകള്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെ പുറത്തു വരുമ്ബോള്‍ അക്ഷരനഗരയിലും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് പൊലീസിന്റെ കണക്കുകള്‍ ഈ വര്‍ഷം മേയ് വരെ 93 പോക്സോ കേസുകളാണ് കോട്ടയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ 10 വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1273 പോക്സോ കേസുകള്‍. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തില്‍ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു. 2013ല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 34 കേസാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2022ല്‍ അത് 192 ആയി.പാലാ,എരുമേലി,മുണ്ടക്കയം, വൈക്കം,കുമരകം,കടുത്തുരുത്തി,ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍.
സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തില്‍ കോട്ടയം 2013 ല്‍ 11ാം സ്ഥാനത്തായിരുന്നെങ്കില്‍ ഈ വര്‍ഷം ഏഴാം സ്ഥാനത്തായി.15നും 17നും വയസിനിടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകളാണ്.
റീല്‍സ് ചെയ്തു മറ്റും ഇൻസ്റ്റഗ്രാമില്‍ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരിലേറെയും.പരിചയം നടിച്ചെത്തിയവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാരാണ്.ഓണ്‍ലൈൻ ക്ലാസുകള്‍ക്കായി നല്കിയ മൊബൈല്‍ ഫോണ്‍ വിനയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.