ജയ്പൂർ ;സിവിൽ 20 ഉച്ചകോടി കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു.ശകുന്തള റാവത്,മാതാ അമൃതാനന്ദമയി,വിജയ് കെ.നമ്പ്യാർ, ജോഗീന്ദർ സിങ് അവാന എംഎൽഎ,സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു ചർച്ച ചെയ്യാനും പരിഹാരം നിർദേശിക്കാനുമുള്ള അസുലഭ അവസരമാണു ജി20 അധ്യക്ഷപദവിയിലൂടെ രാജ്യത്തിനു ലഭിച്ചതെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.ജി20 ഉച്ചകോടിയുടെ അനുബന്ധമായ സിവിൽ 20യുടെ സി20 സമ്മേളനം ജയ്പുരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ഒന്നാണെന്ന ഇന്ത്യൻ സംസ്‌കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണു‘വസുധൈവ കുടുംബകം’എന്ന ആശയമെന്നും നമ്മുടെ പാരമ്പര്യം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നതിൽ സി20 നിർണായക പങ്കുവഹിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഒരുമയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും ഏകത്വബോധം പ്രാവർത്തികമാക്കിയില്ലെങ്കിൽ അത്യാഗ്രഹം അതിന്റെ മൂർധന്യാവസ്ഥയിലെത്തി മനുഷ്യന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥയുണ്ടാകുമെന്നും സി20 അധ്യക്ഷയായ മാതാ അമൃതാനന്ദമയി പറഞ്ഞു.സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും അവയെ വിശകലനം ചെയ്തു പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും സി 20 സമിതികൾക്ക് കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
രാജസ്ഥാൻ വ്യവസായ മന്ത്രി ശകുന്തള റാവത്,മെക്‌സിക്കൻ അംബാസഡർ ഫെഡറികോ സലാസ് ലോത്‌ഫെ,ജി20 ഉപ ഷെർപ അഭയ് താക്കൂർ,സി20 ഷെർപ വിജയ് കെ.നമ്പ്യാർ,സി20 കോർ കമ്മിറ്റി അംഗങ്ങളായ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം,ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ,വിവേകാനന്ദകേന്ദ്ര പ്രതിനിധി ഡോ.നിവേദിത ഭിഡെ, സി20 ട്രോയ്ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവർ പ്രസംഗിച്ചു.
ലോകത്തിലെ വിവിധ സാമൂഹിക സംഘടനകളിൽ നിന്നുള്ള എഴുന്നൂറിലേറെ പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഇന്നു സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.