പാര്‍ക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് അയല്‍ക്കാരന്‍

ബെഗളൂരു: വീടിന് മുന്നിലെ പാര്‍ക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാരോപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാര്‍ അയല്‍ക്കാരൻ തടഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെ നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ബെംഗളൂരുവിലെ വസതിക്ക് എതിര്‍വശത്ത് താമസിക്കുന്ന നരോത്തം എന്നയാളാണ് കാര്‍ തടഞ്ഞത്.

മുഖ്യമന്ത്രിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരുടെ കാറുകള്‍ പാര്‍ക്കിംഗ് ചെയ്യുന്നത് ഇദ്ദേഹത്തിന്റെ വീടിന് മുന്നിലാണ്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞത്.

മുഖ്യമന്ത്രിയെ കാണാൻ വരുന്നവര്‍ വാഹനങ്ങള്‍ എല്ലായിടത്തും പാര്‍ക്ക് ചെയ്യുന്നതിനാല്‍ എനിക്കും കുടുംബത്തിനും വാഹനങ്ങള്‍ എടുക്കാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ 5 വര്‍ഷമായി ഈ അവസ്ഥയുണ്ട്. ഞങ്ങള്‍ മടുത്തു,’ നരോത്തം വ്യക്തമാക്കി.

അയല്‍വാസിയുടെ പരാതി കേട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ തന്നെ പരിശോധിച്ച്‌ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ ഔദ്യോഗിക ബംഗ്ലാവില്‍ താമസം തുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവായി താമസിച്ചു തുടങ്ങിയ പഴയ വീട്ടില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !