കേരളത്തിൽ മദ്യ വിൽപന വഴിയുള്ള വരുമാനത്തിൽ 340 കോടി രൂപയുടെ വർധനവ്. കഴിഞ്ഞ വർഷം ജൂലൈ 24 വരെയുള്ള ഒരു വർഷം 67.83 ലക്ഷം കെയ്സ് മദ്യമായിരുന്നു വിറ്റതെങ്കിൽ ഈ വർഷം ജൂലൈ 24 വരെ അത് 69.92 ലക്ഷം കെയ്സായി.
ബവ്കോ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനാൽ ആൾക്കൂട്ടം കുറഞ്ഞതാകാം വിപണനം കുറഞ്ഞെന്ന പ്രചാരണത്തിനു കാരണമെന്നു നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകും എക്സൈസ് കമ്മിഷണർ മഹിപാൽ യാദവും പറഞ്ഞു.
എത്ര ബാറുകൾ ഈ സർക്കാർ വന്ന ശേഷം അനുവദിച്ചെന്ന ചോദ്യത്തിനു കണക്ക് കൈവശമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സർക്കാർ ഉടമസ്ഥതയിലുള്ള, തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ‘ജവാൻ’ എന്ന റമ്മിന്റെ പ്രതിദിന ഉൽപാദനം 8000 കെയ്സിൽനിന്ന് 12,000 കെയ്സ് ആയി വർധിപ്പിച്ചെന്നും വൈകാതെ 15,000 കെയ്സ് ആയി ഉയർത്തുമെന്നും ബവ്കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.
പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലെ മദ്യ ഉൽപാദനം ഈ വർഷം ആരംഭിക്കും. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ചട്ടങ്ങൾ ക്രമീകരിക്കുമെന്നു പുതിയ മദ്യനയത്തിൽ സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.