വൈക്കത്ത് 15-കാരിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി.വിപുരം സ്വദേശി സുദര്‍ശനന്‍ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് 15-കാരിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി.വിപുരം സ്വദേശി സുദര്‍ശനന്‍ (56) പോലീസിന്റെ പിടിയിലായി.

2022 നവംബര്‍ മുതല്‍ വൈക്കം ടി.വി.പുരം സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം.

വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് വിവരം വൈക്കം പോലീസിൽ അറിയിച്ചത്.

ജൂലായ് 12-ന് പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പണവും സ്വാധീനവുമുള്ള പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള അവസരം പോലീസാണ് ആദ്യം നല്‍കിയതെന്ന്‌ കുടുംബം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !