ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക്: ഏഴു കൊല്ലമായി കേരളത്തിൽ നടക്കുന്നത് മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മോദി സർക്കാർ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസ്സിലായെന്നും ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ൽ, കെ–ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളത്തിൽ സർവതല സ്പർശിയായ വികസനമാണു ലക്ഷ്യം. നഗരവൽക്കരണം ഏറ്റവും വേഗത്തിൽ രാജ്യത്തു നടക്കുന്ന സംസ്ഥാനമാണു കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. 

അതു കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തിൽനിന്നു തത്വത്തിൽ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്.

സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ത്തു. നേരത്തേ എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തു.

സംഘടനയുടെ പേരില്‍ പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയില്‍ അമധിഷ്ഠിതവുമായ പൊതുവികസനമാണ് കേരളത്തിനാവശ്യം. ഇതിനായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പിന്തുണ അദ്ദേഹം തേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !