ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

കണ്ണൂര്‍: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുഞ്ഞനന്തനെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. കുഞ്ഞനന്തന്റെ മൂന്നാം ചരമവാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞനന്തനെ കുറിച്ച് എന്തൊക്കെയാണ് ഇവിടുത്തെ എഴുതിയത്. വളരെ വലിയ ഭീകരവാദിയായി ചിത്രീകരിച്ചു. ഈ നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി വളര്‍ന്നുവന്ന കുഞ്ഞനന്തനെതിരായി മാധ്യമങ്ങള്‍ നീചമായഗൂഢാലോചന നടത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിയത് ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം എന്നുപറഞ്ഞാൽ ഗൂഢാലോചന നടത്തല്‍ അല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പല കേസുകളിലും പ്രതിയാകുന്നത് സ്വാഭാവികമാണ്.അത്തരത്തില്‍ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പരീക്ഷയില്‍ പാസായി എന്ന് പറഞ്ഞ് കള്ള റെക്കോഡ് ഉണ്ടാക്കി. ബോധപൂർവമാണ് ഇത് ചെയ്തത്. എസ്എഫ്‌ഐയെ  കൊത്തിവലിക്കാന്‍ മാധ്യമങ്ങൾ ഗൂഢാലോചന നടത്തിയതാണ്.

ആര്‍ഷോ നല്‍കിയ പരാതി അന്വേഷിച്ചപ്പോള്‍ ഈ ഗൂഢാലോചനക്ക് പിന്നില്‍ കെ എസ്‌ യുവും കോളേജ് പ്രിന്‍സിപ്പലും മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്ന് മനസ്സിലായി. ആര്‍ഷോയെ ഒരു ഭീകരവാദിയും എസ്എഫ്‌ഐയെ തെറ്റായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനവുമായി ചിത്രീകരിക്കുന്നതിനുവേണ്ടി മാധ്യമങ്ങൾ നടത്തിയ ഗൂഢാലോചനയാണ് നിലവിലെ കേസെന്നും ഗോവിന്ദൻ പറഞ്ഞു.

നിഷ്‌കളങ്കരായ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിന് നേരെ കുതിര കയറാന്‍ വേണ്ടി ഗൂഢാലോചന നടത്തുന്നത് പത്രപ്രവര്‍ത്തനമല്ല. അത്തരം ഗൂഢാലോചനകളൊക്കെ അന്വേഷിക്കുക തന്നെ ചെയ്യും. അതിന്റെ പേരില്‍ കേസെടുത്താല്‍ പൊള്ളേണ്ട കാര്യമില്ല. ഉത്തരവാദിയല്ലെങ്കില്‍ പിന്നെ എന്താണ് പ്രയാസമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !