പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു പഴയലക്കിടി ഒന്ന് വില്ലേജിനു സമീപത്ത് വെച്ചായിരുന്നു സംഭവം. മങ്കര കല്ലൂര്‍ അരങ്ങാട് റസാഖിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിനശിച്ചത്.
മങ്കര കലൂരില്‍ ഒറ്റപ്പാലം ഭാഗത്തേക്ക് റസാഖും സംഘവും യാത്ര ചെയ്യവെയായിരുന്നു സംഭവം. റസാഖിനൊപ്പം സംഭവം നടക്കുമ്പോൾ ഷമീം, റംസീന, റിസ്വാന്‍ എന്നിവരുമുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.
ഓടുന്ന കാറിൽ നിന്നും പുകയും തീയും ഉയരുന്നതു കണ്ട നാട്ടുകാരാണു വിവരം വാഹനത്തിലുണ്ടായിരുന്നവരെ അറിയിച്ചത്. ഉടൻ തന്നെ ഇവർ കാർ റോഡ് സൈഡിൽ നിർത്തി പുറത്തിറങ്ങി.
പ്രദേശവാസികൾ ഉടൻതന്നെ ഫയർഫോഴ്‌സിനെയും പൊലീസിനേയും വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു. പാതയിൽ അരമണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു തീപിടുത്തം ഉണ്ടായതിന്റെ കാരണം വെക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.