തിരുവനന്തപുരം;കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമസമീപനത്തെ വിമര്‍ശിച്ച സീതാറാം യെച്ചൂരിയോട് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മാധ്യമ പരിസ്ഥിതി വ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ അതിക്രൂരമായി നേരിടുന്നുവെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞിരുന്നു. എന്നാല്‍ പിണറായി വിജയനും അദ്ദേഹത്തിനും ഇത് ബാധകമല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം.
കേരളത്തില്‍ എസ്എഫ്ഐ നേതാവിനെതിരായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത കേരള സര്‍ക്കാരിന്റെ നടപടിയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ന്യായീകരിച്ച് സംസാരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളെ നേരിടുന്ന സമീപനത്തില്‍ സീതാറാം യെച്ചൂരിയോട് വിഡി സതീശന്റെ ചോദ്യവുമായെത്തിയത്. മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചുകൊണ്ട് യെച്ചൂരി പങ്കുവെച്ച ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സതീശന്റെ ചോദ്യം.
അതേസമയം, കേരളത്തിലെ മാധ്യമങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യെച്ചൂരി തയ്യാറായിട്ടില്ല.
‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അതിക്രൂരമാണ്. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല’ യെച്ചൂരി ട്വീറ്റ് ചെയ്തു.
മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി നിഷേധങ്ങളും ഭീഷണിയുമാണ്. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.