പട്ന: പുതുതായി വാങ്ങിയ ബൈക്കില്‍ തളിക്കാൻ ഗംഗാജലം എടുക്കാനിറങ്ങിയ 14-കാരനെ മുതല പിടിച്ചു. ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് കുമാര്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അങ്കിതിനെ മുതല കടിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി തിന്നുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് അങ്കിതിന്റെ ശരീരാവശിഷ്ടങ്ങള്‍ ഗംഗയില്‍നിന്ന് പുറത്തെടുക്കാനായത്.
ഇതിന് പിന്നാലെ നദീതീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം മുതലയെ വടിയും കല്ലുകളും ഉപയോഗിച്ച് അടിച്ചു കൊന്നു. മുതലയെ കൊന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.