തിരുവനന്തപുരം: കൂടം തറവാടിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ ദുരൂഹ മരണത്തിൽ നുണപരിശോധനക്ക് സമ്മതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചിരുന്ന കൂടം തറവാട്ടിലെ ജോലിക്കാരായിരുന്ന സഹദേവനും മരുമകൻ സെന്തിലും കോടതിയിൽ കൂറുമാറി നുണപരിശോധനയ്ക്കു ഇപ്പോൾ സമ്മതമല്ലന്നു കോടതിയിൽ.
തറവാട്ടിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിലുമുണ്ടായത് വലിയ ദുരൂഹതയാണ്. മരണത്തിന് പിന്നാലെ വസ്തു വകകള്‍ കാര്യസ്ഥന്റെയും
വീട്ടുജോലിക്കാരുടെയും അകന്ന ചില ബന്ധുക്കളുടെയും പേരിലേക്കായി. ജയമാധവൻ നായർ തയ്യാറാക്കിയതായി പറയുന്ന വിൽപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ പങ്കിട്ടെടുത്തത്.
ജയമാധവൻ നായരുടെ മരണം കാരണം തലക്കടിയേറ്റതാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങിയത്.മുൻപും മരണപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ് അന്വേഷണം അവസാനഘട്ടത്തിലാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.