രാജസ്ഥാന്‍: രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്ത രാജസ്ഥാനിലെ ബാരൻ ജില്ലയില്ഡ നടന്ന ഈ വിവാഹപ്പന്തലിൽ വരനും വധുവും എത്തി, എന്നാൽ ഓന്നോ രണ്ടോ വധൂവരന്മാരായിരുന്നില്ല. രണ്ടായിരത്തിലധികം വധൂവരന്മാരായിരുന്നു ഈ കൂട്ട വിവാഹ ചടങ്ങിൽ ഉണ്ടായിരുന്നത്. മെയ് 26ന് ആയിരുന്നു വിവാഹം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംസ്ഥാന മന്ത്രി പ്രമോദ് ജെയിൻ ഭയയും പങ്കെടുത്ത ചടങ്ങിൽ ഹിന്ദു, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള 4,286 വ്യക്തികൾ വിവാഹിതരായി.
വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 2,143 ദമ്പതികൾ ആണ് വിവാഹിതരായത്, സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളെ സേവിക്കുന്ന എൻജിഒയായ ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥാൻ ആണ് പരിപാടിയുടെ സംഘാടകർ.
രണ്ട് റെക്കോർഡ് ആണ് ഈ വിവാഹത്തിലൂടെ ലഭിച്ചത്. 12 മണിക്കൂറിനുള്ളിൽ ഒരേസമയം ഏറ്റവും കൂടുതൽ പേർ വിവാഹിതരായത് ഈ കൂട്ട വിവാഹത്തിലായിരുന്നു. അതുപോലെ തന്നെ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പേർ വിവാഹിതരായതും ഈ കൂട്ട വിവാഹത്തിൽ ആയിരുന്നു.
ഓരോ വധൂവരന്മാരും മഞ്ഞയും ചുവപ്പും പിങ്ക് നിറത്തിലുള്ള പൂക്കളും അടങ്ങിയ പുഷ്പമാലകൾ കൈമാറിയാണ് റെക്കോഡ് ഭേദിച്ച വിവാഹത്തിന് തുടക്കമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.