കൊല്ലം;കടയ്ക്കൽ എം.സി റോഡിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ നിസാര പരിക്കുകളോടെ രക്ഷപെട്ടു ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു.
രാവിലെ എട്ടരയോടെ വാളകം ബഥനി സ്കൂളിന് സമീപമാണ് അപകടം. നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരേ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചതും ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തിരുവനന്തപുരം എ.ആർ ക്യാമ്പിലെ വാഹനമാണ് മറിഞ്ഞത്. കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.വാളകം സ്റ്റേഷനിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി അടിയന്തിര നടപടികൾ സ്വീകരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.