ഇടുക്കി : തമിഴ്നാട്ടിൽനിന്നും കഞ്ചാവുമായി കേരളത്തിലെത്തിയ ദമ്പതിമാരെയും വാങ്ങാനെത്തിയ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉസിലംപെട്ടി സ്വദേശി കുമാർ(33), ഭാര്യ രഞ്ജിത(27),
ഇവരിൽനിന്നും കഞ്ചാവ് വാങ്ങാനെത്തിയ ബെെസൺവാലി ടീകമ്പനി വിഷ്ണു ഭവനിൽ വിഷ്ണു(22) എന്നിവരെയാണ് 1.870 കിലോഗ്രാം കഞ്ചാവുമായി എസ്റ്റേറ്റ് പൂപ്പാറയിൽെവച്ച് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ല പോലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാന്തൻപാറ സി.ഐ. മനോജ്കുമാർ, എസ്.ഐ.മാരായ ജിജി ജോൺ, വി.ടി. എബ്രഹാം, സി.പി.ഒ.മാരായ എം.ഡി. ഷിജു, അശ്വതി എന്നിവരടങ്ങുന്നസംഘമാണ് പ്രതികളെ പിടികൂടിയത്.
കുമാർ, രഞ്ജിത എന്നിവർ ഇരുചക്രവാഹനത്തിൽ എസ്റ്റേറ്റ് പൂപ്പാറയിലെത്തി കഞ്ചാവ് വിഷ്ണുവിന് കെെമാറുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.