എറണാകുളം;അങ്കമാലി കാലടി പെരുമ്പാവൂർ റോഡിൽ ഗതാഗതകുരുക്ക് ഏറുന്നതായി ഒരു വര്ഷം കൂടി നാട്ടിലെത്തിയ അയർലണ്ട് മലയാളിയുടെ വിലയിരുത്തൽ
കാലടി;അങ്കമാലി പെരുമ്പാവൂർ റോഡിൽ മുൻവർഷങ്ങളെ അപേക്ഷിച്ചു ഗതാഗത കുരുക്ക് ഏറിയതായി ഒരു വർഷംകൂടി നാട്ടിലെത്തിയ അയർലൻണ്ട് മലയാളി.കാലടി പാലം മുതൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ജംഗ്‌ഷനിൽ വരെ നീണ്ടുകിടക്കുന്ന ഗതാഗതകുരുക്ക് രാവിലെയും വൈകുന്നേരവും പാലക്കാട് തൃശൂർ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും നെടുമ്പാശേരിയിലേക്ക് പോകുന്ന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന കാര്യമാണ്.
ഏറെ വര്ഷങ്ങളായി തുടരുന്ന ഈ ഗതാഗതക്കുരുക്കിൽ യാദൃശ്ചികമായി പെട്ടുപോയ കോട്ടയം പാലാ സ്വദേശിയും അയർലണ്ടിൽ താമസക്കാരനുമായ യുവാവിന്റെ ആത്മരോഷം ഒടുവിൽ ചെന്നെത്തിയത് കാലടി, പോലീസ് , ട്രാഫിക് കൺട്രോൾ റൂം ഉദ്യോഗസ്ഥരുടെ മുൻപിലാണ്.എന്നാൽ ട്രാഫിക്കിൽ ഉദ്യോഗസ്ഥനെ നിശ്ചയിച്ചിട്ടുണ്ട് എന്ന ഉദാസീന മറുപടിയാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഉണ്ടായതെന്ന് അറിയുന്നു.
ദിവസവും ആയിരിക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാനപാതയ്ക്ക് ആനുപാതികമായി മറ്റു റോഡുകൾ ഇല്ലാത്തതും നിരവധി തീർത്ഥാടന കേന്ദ്രങ്ങളും ഉള്ള പാതയിൽ വഴിയാത്രക്കാർക്ക് പോലും യാത്ര ദുഷ്കരമാണ്.പലപ്പോഴും രണ്ടു കിലോമീറ്റർ യാത്രചെയ്യാൻ ഒന്നര മണിക്കൂർ വരെ കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളത്.
മറ്റുജില്ലകളിൽ കളിൽനിന്നും എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് പലപ്പോഴും കൃത്യ സമയത്ത് എത്തിപ്പെടാൻ സാധിക്കാതെ പോയ സാഹചര്യവും ഉണ്ടായിട്ടുണ്ട്.നേതാക്കളുടെയാത്രയോ, റൂട്ടിൽ വാഹനാപകടമോ സംഘടനകളുടെ പരിപാടികളോ ഉണ്ടെകിൽ ഗതാഗതകുരുക്ക് കിലോമീറ്ററുകൾ നീളും എന്ന കാര്യവും ഉറപ്പാണ്,
വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിൽ എത്തുന്ന മലയാളികളാണ് ഗതാഗതക്കുരുക്കിൽ പെട്ട് ക്ഷമ നശിക്കുന്നവരിൽ ഏറെയും, പലപ്പോഴും കാലടി അങ്കമാലി പാതയിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സ്വകാര്യ ബസ്സ് ട്രെവര്മാരാണ് ഗതാഗതം പുനഃസ്ഥാപിച്ച് യാത്ര സുഗമമാക്കുന്നത്,കലൂർ കടവന്ത്ര അങ്കമാലി കറുകുറ്റി തൃശൂർ വഴികളിൽ ഗതാഗതകുരുക്ക് ഉണ്ടാക്കിയുള്ള പരിചയം മലയാളിക്ക് ഉണ്ടെങ്കിലും.-
അങ്കമാലി കാലടി റോഡിലെ ഗതാഗത കുരുക്ക് യാത്രക്കാർക്ക് ഏറെ ദുഷ്കരമാണ് ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ കണ്ട് രോഗികൾക്കും കുട്ടികൾക്കും എയർപോർട്ട് യാത്രക്കാർക്കുമെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ ഗതാഗത സംവിധാനം ക്രമീകരിക്കണം എന്ന് ആവശ്യപ്പെടാൻ തയാറെടുക്കുകയാണ് നാട്ടിലെത്തിയ അയർലന്റ് മലയാളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.