ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി ദേശീയ തലത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധി ഒഴിയും. പ്രിയങ്കയെ പോലൊരു നേതാവിനെ ഉത്തർപ്രദേശിന്റെ മാത്രം ചുമതലയിൽ ഒതുക്കി നിർത്തേണ്ടതില്ലെന്നാണ് പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ തീരുമാനം
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ്. അതേസമയം, ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ പാർട്ടി സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കുക എന്നതാകും പ്രിയങ്കയുടെ ചുമതല. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനും പ്രിയങ്കയുടെ സാന്നിധ്യം രാജ്യമാകെ ഗുണം ചെയ്യുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ താരപ്രചാരകയായി മുന്നിൽ നിൽക്കും. വരും മാസങ്ങളിൽ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടത്തിലേക്കു രാഹുൽ കടക്കുമ്പോൾ തിരഞ്ഞെടുപ്പ്, സംഘടനാ പ്രവർത്തനങ്ങളിൽ പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്ത് അധികാരത്തിൽ തിരിച്ചുവരാനായി സാധ്യമായതെല്ലാം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പാർട്ടി ദേശീയതലത്തിൽ രൂപീകരിക്കുന്ന സമിതിയുടെ ചുമതല പ്രിയങ്കയ്ക്കു നൽകിയേക്കും. സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ സാഹചര്യത്തിൽ സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ് പ്രചാരണത്തിന്റെ മുഖമായി പ്രിയങ്കയെ ഉയർത്തിക്കാട്ടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ഒട്ടേറെ വാഗ്ദാനങ്ങൾ കോൺഗ്രസ് തയാറാക്കുന്നുണ്ട്. ഇതിൽ പ്രിയങ്കയുടെ സജീവ ഇടപെടലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.