മലപ്പുറം: ഒരുമിച്ച് താമസിക്കാൻ കോടതി അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളിൽ ഒരാളായ അഫീഫയെ അവളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി സുമയ്യ ഷെറിൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആണിന്റെ കൂടെ പോയാല്‍ കുഴപ്പമില്ലായിരുന്നു, പക്ഷേ പെണ്ണിന്റെ കൂടെ പോയതാണ് പ്രശ്നമെന്ന് പറഞ്ഞാണ് അവളുടെ വീട്ടുകാർ അഫീഫയെ പിടിച്ചുവലിച്ചുകൊണ്ട് പോയതെന്ന് സുമയ്യ പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുമയ്യ.
ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിച്ചതിന്റെ പേരിൽ രക്ഷിതാക്കളാൽ വേർപിരിക്കപ്പെടുന്ന അവസ്ഥയിലാണ് സുമയ്യയും അഫീഫയും. നിയമപരമായി കോടതി വിധി ഉണ്ടായിട്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ പാതിവഴിയിൽ നിൽക്കുകയാണ് സുമയ്യ.
അഫീഫ നിലയിൽ അവളുടെ ബന്ധുക്കളുടെ വീട്ടുതടങ്കലിലാണ്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് പോകണമെന്നോ മാതാപിതാക്കളുമായി ഫോൺ വഴിയെങ്കിലും ബന്ധപ്പെടണമെന്നോ അഫീഫ പറഞ്ഞിരുന്നില്ലെന്ന് സുമയ്യ പറയുന്നു.
അഫീഫയുടെ ജീവൻ തന്നെ അപകടത്തിലാണെന്ന് സുമയ്യ പറയുന്നു. അഫീഫയുടെ ബന്ധുക്കൾ എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്ന് ആരോപിച്ച അഫീഫ, അവളുടെ ബന്ധുക്കൾ തന്നെ ആക്രമിക്കാനും ശ്രമിച്ചതായി ചൂണ്ടിക്കാട്ടി.
ഒരുമിച്ചുണ്ടായിരുന്ന നാല് മാസം തങ്ങൾക്ക് അധികം പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നിരുന്നില്ലെന്ന് സുമയ്യ പറയുന്നു. വീട് കിട്ടാനൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. തന്റെ വീട്ടിലും പ്രശ്നമാണെങ്കിലും, അവർ ഇതുവരെ ആക്രമാസക്തരായിട്ടില്ലെന്ന് സുമയ്യ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.