വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിൽ കൈകാര്യം ചെയ്ത് നാട്ടുകാർ

തിരുവനന്തപുരം: വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിൽ കൈകാര്യം ചെയ്ത് നാട്ടുകാർ. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആര്‍. ബിജുവിനെയാണ് നാട്ടുക്കാര്‍ നടുറോഡിലിട്ട് മർദിച്ചത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെയും പോലീസ് കേസെടുത്തു.

രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ബിജു ബേക്കറി ജംങ്ഷന് സമീപത്തുള്ള ഒരു വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു എന്നാണ് ആരോപണം. അപരിചിതനായ വ്യക്തി വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതു കണ്ട് വീട്ടുകാർ ബഹളം വെച്ചു. 

തൊട്ടടുത്തുണ്ടായിരുന്ന സി.ഐ.ടി.യു. തൊഴിലാളികൾ ബഹളം കേട്ട് സ്ഥലത്തെത്തി. ഉടൻ തന്നെ നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്ന് ഇയാളെ വീട്ടിൽ നിന്ന് പിടിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

ബാലരാമപുരം സ്വദേശിയായ ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐയെ ആക്രമിച്ചതിന് ഇയാള്‍ നേരത്തെ  റിമാൻഡിലായിരുന്നു. 

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികളും നേരിട്ടിരുന്നു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്. കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. 

ബിജുവിനെ നാട്ടുകാർ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.ബിജു ഏറെ നാളായി ജോലിക്ക് ഹാജരായിരുന്നില്ലെന്ന് ടെലി കമ്മ്യൂണിക്കേഷൻ അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !