മക്കള്‍ പറയുന്നു, അമ്മേ.. അച്ഛാ.. അത് മേടിക്കൂ.. കഴിക്കൂ..
കിട്ടണ്ടേ.. എവിടുന്ന്.. തനി നാടന്‍.. എവിടെ.. വിശേഷാല്‍ വിദേശ പതിപ്പ്..
നാട്ടില്‍ കേള്‍ക്കാത്ത ഇത് എന്താണ്, അരി മുതൽ frozen വരെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ.. മയില്‍.. ഒഴിച്ച് ഒട്ടകം വരെ.. ഗായത്രി.. നിള.. നീളുന്നു.. പട്ടിക വിശ്വാസം അതല്ലേ.. എല്ലാം
പക്ഷേ.. വിദേശത്തെ കിട്ടൂ..
അതായത് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യന്‍ വിപണിയില്‍ കിട്ടാത്ത, അരി മുതൽ വിവിധ കേരള ഫുഡ് പ്രോഡക്റ്റുകൾ ആണ്. യുകെ, അയര്‍ലണ്ട്, യൂറോപ്പ്യന്‍, ഓസ്ട്രേലിയന്‍.. മറ്റ് വിദേശ വിപണികളില്‍ കസ്റ്റമേഴ്സി തേടി പരസ്പര യുദ്ധത്തില്‍ ആണ് ഇവര്‍. ആരാണ് വലിയവന്‍ എന്നതാണ് ഇപ്പോൾ തർക്കം, എന്നാൽ ഗുണമേന്മ കൂട്ടാൻ ആരും തയ്യാറല്ല താനും, കേരളത്തിൽ മിക്കതും ബ്രാന്റ് ആണ് കിട്ടില്ല. അത്ര തന്നെ.
പഴയകാല ബ്രാന്റായ കേരള ഫുഡ് പ്രോഡക്റ്റ്സ് ഇപ്പോൾ മിക്ക കടകളിലും വിദേശത്തു ലഭ്യമല്ല താനും കാരണം കുടിപ്പക തന്നെ.
എന്താണ് കുടിപ്പക?
അവന്റെ വച്ചാൽ എന്റെ തരില്ല, എന്താണ് അല്ലെ, ഒരു കട മാത്രം ഉള്ള കടക്കാരന് വലിയ സ്വന്തം ബ്രാന്റ് കൊടുക്കില്ല, കുടിപ്പക അത് തന്നെ, അതായത് പണ്ടൊക്കെ നടന്മാര്‍ക്ക് തീയേറ്റര്‍ ഇല്ലായിരുന്നു, അപ്പോൾ ഉടമകള്‍ പടം എടുത്താൽ മാത്രമേ പടം ഓടൂ, ഇപ്പോൾ അതല്ല അവസ്ഥ, ഉടമ പടം എടുത്തില്ല എങ്കിലും നടന്റെ തീയേറ്റര്‍ പടം ഓടിക്കാന്‍ റെഡി.
അതുപോലെ ആണ് ഇപ്പോൾ വിദേശം മസാലകാരനും അരിക്കാരനും ഷോപ്പ് തുടങ്ങി അതിനാൽ അവര്‍ തീരുമാനിക്കും ആര് ഏത് ഉത്പന്നങ്ങള്‍ കഴിക്കണം എന്ന്. അതായത് എന്നിട്ടും കിട്ടിയില്ലേ!!!
അതായത് കടക്കാര്‍ എല്ലാവരും സ്വന്തം ബ്രാന്റായ സാധനങ്ങൾ കൊണ്ട് എത്തിക്കും അത് സ്വന്തം കടകളില്‍ വില്‍ക്കും കടയില്ലാത്ത ബ്രാന്റായ ബ്രാന്റ് കളത്തിന് പുറത്ത് അല്ലെങ്കിൽ ഇല്ല എന്ന് കടക്കാര്‍ പറയും.
ഇപ്പോൾ പറയാന്‍ കാരണം എന്താണെന്ന് അറിയാമോ?
കാര്യമുണ്ട്. സര്‍ട്ടിഫിക്കറ്റ് യുദ്ധം തന്നെ. പണ്ടൊക്കെ വിദേശത്തു പോകുമ്പോൾ മലയാളി, കെട്ടു മുറുക്കി പോകുമായിരുന്നു. അതായത് ഒരാൾ പുറത്ത് പോകുമ്പോള്‍ ഓടി നടന്ന് വിദേശത്ത് കിട്ടില്ല എന്ന് കരുതി, പെട്ടി നിറയെ കാന്താരി മുതൽ അച്ചാര്‍ തൊട്ട് അവലോസ് ഉണ്ട വരെ പാക്ക് ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ മലയാളി അല്ലെങ്കില്‍ ഇന്ത്യക്കാര്‍ അധികം സാധനങ്ങൾ കൊണ്ട് വരുന്നില്ല, നിയമങ്ങൾ ഒരു പരിധി വരെ കര്‍ശനമാക്കി, കൂടാതെ എല്ലായിടത്തും മായവും ആണ്.
പണ്ടത്തെ പോലെയല്ല മാതാപിതാക്കൾക്ക് പ്രായമായി, മക്കള്‍ക്ക് പണിക്ക് ആളില്ല. വിമാനം Charge കൂട്ടി കിലോ കുറച്ചു, വളഞ്ഞും തിരിഞ്ഞും ആണ് ഇപ്പോൾ വിമാന യാത്ര, അതായത് ഒരു എയർ പോര്‍ട്ടില്‍ നിന്നും ആളില്ലാത്ത എയര്‍ പോര്‍ട്ട് വഴി ചിലവ് കുറച്ച് .. അപ്പോൾ പിന്നെ കൊണ്ട് വരാന്‍ പറ്റില്ല, പകരം സ്വന്തം നാട്ടില്‍ നിന്ന് ഓസ്ട്രേലിയയിലും യൂറോപ്പിലും യുകെയിലും ഉള്ള ഏഷ്യൻ സ്റ്റോറില്‍ നിന്ന് വാങ്ങാം പണി എളുപ്പം.
അതേ കൂടാതെ കോവിഡ് കാലവും ഈ അവസ്ഥയും പുതു ബ്രാന്റ് കച്ചവടക്കാരെ കൊതിപ്പിച്ചു, നാട്ടില്‍ ഇല്ലാത്ത ബ്രാന്റ് ഉണ്ടാക്കി, സായിപ്പിന്റെ നാട്ടില്‍ ഉയർന്ന വിലയ്ക്ക് വില്‍ക്കല്‍ തന്നെ പണി, കൂടാതെ ഇവര്‍ കുറെ സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്ന് അടിച്ചിറക്കും. എന്തായാലും അതിൽ കുറെ പേര്‍ വീഴും കിട്ടുന്നത് മതി... അത്ര തന്നെ... ബാക്കി offer ഇട്ട് വിളിക്കാം.
എന്നാൽ ഈ പറയുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ടെസ്റ് റിസള്‍ട്ട്, ഇല്ലാതെ സാധനങ്ങൾ കരയ്ക്ക് എടുപ്പിക്കാന്‍ സായിപ്പ് സമ്മതിക്കില്ല. യുകെ യൂറോപ്പ് ഉള്‍പ്പടെ മിക്ക രാജ്യങ്ങളും നിയമങ്ങള്‍ കര്‍ശനമാക്കി എന്നും ഈ ബ്രാന്റ് മുതലാളിമാര്‍ക്ക് അറിയാന്‍ പറ്റാത്ത കൊണ്ട് അല്ല. അതായത് അഗീകാരമില്ലാതെ ഒരു ഉൽപ്പന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ സാധിക്കുകയില്ല എന്നുള്ളതാണ് വാസ്തവം. ഗുണമേന്മ സര്‍ട്ടിഫിക്കറ്റോടുകൂടി മാത്രമേ ഗ്രോസറി ഷോപ്പുകളിൽ വിതരണം പറ്റൂ. അല്ലെങ്കില്‍ വലിയ ഫൈന്‍ ആകും കാത്തിരിക്കുന്നത്.
അതായത് യുകെ, ഓസ്ട്രേലിയ മുമ്പേ മാറ്റി.. യൂറോപ്യൻ യൂണിയൻ വിപണികളിൽ, 2021 ജൂലൈ മാസം മുതൽ സുഗന്ധവ്യഞ്ജനങ്ങളും, അരിയുൽപ്പന്നങ്ങളും ഇറക്കണമെങ്കിൽ പുതിയ ഗുണനിലവാരമുള്ള ടെസ്റ്റുകൾ പാസാകണം. അപ്പോൾ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ്.. വേണം അല്ല.. ഉണ്ടാവുക തന്നെ വേണം..
ബ്രാൻഡുകൾ ഗുണനിലവാര ടെസ്റ്റുകൾ പാസ്സ് ആയാൽ വിപണിയിൽ എത്താം അല്ലാണ്ട് സര്‍ട്ടിഫിക്കറ്റ് എനിക്ക് അല്ലെങ്കിൽ നിനക്ക് മാത്രം അല്ല. എല്ലാവര്‍ക്കും ഉണ്ട്...
അറിയുക!!! ഇല്ലാത്ത കൊണ്ടല്ല, പകരം സ്വന്തം ബ്രാന്റ് മാത്രമേ കടക്കാര്‍ വില്‍ക്കു.. കടയില്ലാത്ത ഇല്ലാത്ത ബ്രാന്റ് പുറത്ത്... കടക്കാരന്റെ ബ്രാന്റ് അകത്ത്...!!
സര്‍ട്ടിഫിക്കറ്റ് അല്ല.. അത്ര തന്നെ. സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ഉണ്ട്, പുത്തൻ അച്ചി പുരപ്പുറം തൂക്കും..
മേന്‍മ!! അത് തന്നെ പ്രധാനം... അതേ നാട്ടില്‍ ഇല്ല.. മിക്കവരും.. വിശേഷാല്‍ വിദേശ.. പതിപ്പ്...






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.